സ്വന്തം ശമ്പളം വെട്ടിക്കുറച്ച് മെക്‌സിക്കോയുടെ ഭാവി പ്രസിഡന്റ്  

മെക്‌സികോ സിറ്റി: സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന മെക്‌സിക്കോയ്ക്ക് പ്രചോദനമായി പ്രസിഡന്റ് തെരഞ്ഞെടപ്പിൽ വിജയിച്ച മാനുവൽ ലോപസ് ഒബ്രഡോർ. ...

സ്വന്തം ശമ്പളം വെട്ടിക്കുറച്ച് മെക്‌സിക്കോയുടെ ഭാവി പ്രസിഡന്റ്  

മെക്‌സികോ സിറ്റി: സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന മെക്‌സിക്കോയ്ക്ക് പ്രചോദനമായി പ്രസിഡന്റ് തെരഞ്ഞെടപ്പിൽ വിജയിച്ച മാനുവൽ ലോപസ് ഒബ്രഡോർ. മുൻഗാമികളേക്കാൾ പകുതി ശമ്പളം മതി തനിക്കെന്ന അദ്ദേഹത്തിന്റെ പ്രസ്താനവനയെ ആഘോഷത്തോടെയാണ് ജനങ്ങൾ വരവേറ്റത്.

വരുന്ന ഡിസംബറിൽ അധികാരം ഏൽക്കാനിരിക്കെ കുത്തഴിഞ്ഞു കിടക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പരിപോഷിക്കാൻ ഒട്ടേറെ പദ്ധതികളാണ് ഒബ്രെയ്ൻ ആവിഷ്‌കരിച്ചത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ മെക്സിക്കോയിൽ ബജറ്റ് തുക ജനങ്ങൾക്കായി വകയിരുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാർത്താ സമ്മേളനത്തിൽ തന്റെ ശമ്പളത്തിന്റെ കണക്ക് അദ്ദേഹം കടലാസിലെഴുതി പ്രദർശിപ്പിച്ചു. അതുപ്രകാരം ഇനി മുതൽ 5707 ഡോളർ(ഏകദേശം 4ലക്ഷം രൂപ )ആയിരിക്കും പ്രസിഡന്റിന്റെ മാസ ശമ്പളം.

താൻ ഭരിക്കുന്ന ആറു വർഷക്കാലം പ്രസിഡന്റിനേക്കാൾ ഒരു സർക്കാർ ഉദ്യോഗസ്ഥനും വരുമാനമുണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മെക്‌സിക്കോ പ്രസിഡന്റായ എൻട്രിക് പെനാ നീറ്റോ മാസം 9 ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നാണ് കണക്ക്.

ശമ്പളം ഇനിയും കുറയ്ക്കണമെന്നുണ്ടെങ്കിലും ഭാവിയിൽ തനിക്കു ശേഷം അധികാരത്തിലേറുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി മുതൽ വിരമിച്ച പ്രസിഡന്റുമാർക്ക് പെൻഷൻ ഉണ്ടാവില്ലെന്നും അംഗരക്ഷകർക്കും ആരോഗ്യ സേവനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന തുക കുറയ്ക്കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാഫിയാ സംഘങ്ങൾക്കും അഴിമതിക്കുമെതിരെ പുതിയ സർക്കർ പോരാടുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു.

സർക്കാർ ഉദ്യോഗസ്ഥർ ഇനിമുതൽ സ്വത്തു വിവരങ്ങൾ പരസ്യമാക്കേണ്ടി വരും. അഴിമതി ജാമ്യമില്ലാ കുറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അഴിമതി സൂചിക കണക്കു പ്രകാരം 180 രാജ്യങ്ങളിൽ മെക്‌സിക്കോ 135ാം സ്ഥാനത്താണ്. സൂചികയിൽ സ്ഥാനം ഉയരുന്നതിനനുസരിച്ച് അഴിമതിയും വർദ്ധിക്കുന്നു. ഭാവി പ്രസിഡന്റിന്റെ തീരുമാനത്തിന് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതെ തുടർന്ന് ഒബ്രെയ്‌ന് അഭിവാദ്യമർപ്പിച്ച് നഗരങ്ങളിൽ നിരവധി പ്രകടനങ്ങൾ അരങ്ങേറി.

Story by
Read More >>