ക്യൂബയെ ഇനി മിഗ്വേല്‍ നയിക്കും; അമേരിക്കയുമായ കരാറിനെ എതിര്‍ത്ത് നിലപാട് വ്യക്തമാക്കിയ നേതാവ്

ഹവാന: വിപ്ലവ ക്യൂബയെ ഇനി കാസ്‌ട്രോ കുടുംബത്തിന് പുറത്തു നിന്നൊരാള്‍ നയിക്കും. പ്രസിഡണ്ട് റൗള്‍ കാസ്‌ടോ അധികാരമൊഴിഞ്ഞതോടെ ക്യൂബയുടെ നേതാവാകാന്‍...

ക്യൂബയെ ഇനി മിഗ്വേല്‍ നയിക്കും; അമേരിക്കയുമായ കരാറിനെ എതിര്‍ത്ത് നിലപാട് വ്യക്തമാക്കിയ നേതാവ്

ഹവാന: വിപ്ലവ ക്യൂബയെ ഇനി കാസ്‌ട്രോ കുടുംബത്തിന് പുറത്തു നിന്നൊരാള്‍ നയിക്കും. പ്രസിഡണ്ട് റൗള്‍ കാസ്‌ടോ അധികാരമൊഴിഞ്ഞതോടെ ക്യൂബയുടെ നേതാവാകാന്‍ എത്തുന്നത് നിലവില്‍ വൈസ് പ്രസിഡണ്ട് ആയ മിഗ്വേല്‍ ഡിയാസ് കനാല്‍ ആണ്. വ്യാഴാഴ്ച ആരംഭിക്കുന്ന ദേശീയ അസംബ്ലിയില്‍ മിഗ്വേലിനെ പ്രസിഡണ്ടായി പ്രഖ്യാപിക്കും. 59കാരനായ മിഗ്വേല്‍ തന്റെ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിട്ടുണ്ട് പലപ്പോഴും.

1959 ലെ കമ്മ്യൂസ്റ്റ് വിപ്ലവം മുതല്‍ക്ക് ആറുദശാബ്ദക്കാലമായി ക്യൂബന്‍ ഭരണം കയ്യാളിയിരുന്നത് കാസ്‌ട്രോ കുടുംബത്തില്‍ നിന്നുള്ളവരാണ്. വിപ്ലവത്തിനു ശേഷം അധികാരമേറ്റത് ഫിദല്‍ കാസ്‌ട്രോ ആയിരുന്നില്ല. മാനുവല്‍ യൂറുറ്റിയ ആറ് മാസം ഭരിച്ചതിന് ശേഷമാണ് ഫിദല്‍ കാസ്്‌ട്രോ അധികാരമേല്‍ക്കുന്നത്. സ്ഥാനമൊഴിയുന്ന റൗള്‍ കാസ്‌ട്രോ 2021വരെ പൊളിറ്റ് ബ്യൂറോയുടെ തലവനായി തുടരും.

പസിഡണ്ടാവുന്ന മിഗ്വേല്‍ 2009ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിബി അംഗമായിരുന്ന അദ്ദേഹത്തെ പിന്നീട് 2013ല്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു. പലപ്പോഴും സ്വന്തം നിലപാട് കൊണ്ട് മിഗ്വേല്‍ ക്യൂബയില്‍ ശ്രദ്ധേയനായിട്ടുണ്ട്. 2015ല്‍ അമേരിക്കയുമായി ക്യൂബ കരാര്‍ ഉണ്ടാക്കാന്‍ തയ്യാറായപ്പോള്‍ മിഗ്വേല്‍ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയും മിഗ്വേല്‍ എതിരഭിപ്രായം ഉന്നയിച്ചിരുന്നു. സ്‌പോര്‍ട്‌സ്, സംഗീതം എന്നീ വിഷയങ്ങളില്‍ അതീവ താല്‍പര്യം പുലര്‍ത്തുന്നു മിഗ്വേല്‍


Story by
Read More >>