അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു

അള്‍ജിയേര്‍സ്: അള്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്സിലെ ബൂഫറിക് വ്യോമതാവളത്തിനു സമീപം സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു. 247 യാത്രികരും 10...

അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന്  257  പേര്‍ മരിച്ചു

അള്‍ജിയേര്‍സ്: അള്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്സിലെ ബൂഫറിക് വ്യോമതാവളത്തിനു സമീപം സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു. 247 യാത്രികരും 10 വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് അള്‍ജീരിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇല്യൂഷിന്‍ ഐഎല്‍-76 എന്ന വിമാനമാണ് തകര്‍ന്നത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അള്‍ജീരിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ അള്‍ജീരിയന്‍ നഗരമായ ബെച്ചാരിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അള്‍ജീരിയന്‍ പ്രദേശിക വാര്‍ത്ത വെബ്സൈറ്റ് അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2003ല്‍ 102 പേര്‍ മരിക്കാനിടയായ അപകടത്തിനുശേഷം ഇതാദ്യമാണ് ഇത്രയും വലിയ വിമാനാപകടം രാജ്യത്തുണ്ടാകുന്നത്.

Story by
Next Story
Read More >>