മിസൈലുകള്‍ പറക്കേണ്ടത് തീവ്രവാദികള്‍ക്ക് നേരെ- റഷ്യ

വാഷിംഗ്ടണ്‍: 'മിസൈലുകള്‍ പറക്കേണ്ടത് തീവ്രവാദികള്‍ക്കു നേരെയാകണമെന്ന് റഷ്യ'. മിസൈലുകളെ നേരിടാന്‍ തയാറാകാന്‍ റഷ്യയെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ്...

മിസൈലുകള്‍ പറക്കേണ്ടത് തീവ്രവാദികള്‍ക്ക് നേരെ- റഷ്യ

വാഷിംഗ്ടണ്‍: 'മിസൈലുകള്‍ പറക്കേണ്ടത് തീവ്രവാദികള്‍ക്കു നേരെയാകണമെന്ന് റഷ്യ'. മിസൈലുകളെ നേരിടാന്‍ തയാറാകാന്‍ റഷ്യയെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. റഷ്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് മറിയ സക്കറോവയാണ് ട്രംപിന് മറുപടി നല്‍കിയത്. 'വര്‍ഷങ്ങളായി തീവ്രവാദത്തിനെതിരെ പോരാടുന്ന സിറിയന്‍ സര്‍ക്കാരിന് നേരേയാകരുത് മിസൈലാക്രമണം' എന്ന്് റഷ്യന്‍ വക്താവ് പറഞ്ഞു. ഇരട്ട ചാരനായ സെര്‍ജി സ്‌ക്രിപലിന്റെ നേരേ ബ്രിട്ടനില്‍ നടന്ന രാസവിഷ പ്രയോഗത്തേ തുടര്‍ന്നുണ്ടായ അമേരിക്ക- റഷ്യ വാക് പോര് പുതിയ സാഹചര്യത്തില്‍ ശക്തിപ്രാപിച്ചിരിക്കയാണ്.
സിറിയന്‍ ആകാശത്ത് അമേരിക്കയുടെ മിസൈലുകള്‍ പറന്നാല്‍ വെടിവച്ചിടുമെന്ന് റഷ്യന്‍ അംബാസിഡര്‍ ലെബനന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വെല്ലുവിളി. സിറിയയില്‍ വിമതര്‍ നിയന്തിക്കുന്ന ദൗമാ നഗരത്തില്‍ രാസായുധ പ്രയോഗം നടന്നതായി ആരോപണമുയര്‍ന്നിരുന്നു. സിറിയക്കു നേരെ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചിപ്പിക്കുകയുമുണ്ടായി. സിറിയക്കു നേരെയുള്ള ആക്രമണം പ്രതിരോധിക്കുമെന്ന് 'റഷ്യ മറുപടിയും നല്‍കി. ഇതിന് മുപടിയായാണ് ട്രംപിന്റെ പ്രകോപനപരമായ ട്വീറ്റ്. 'രാസായുധ പ്രയോഗം നടത്തി സ്വന്തം ജനതയെ കൊന്നൊടുക്കുന്ന കൊലപാതകിയോടോപ്പം പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുന്നു' എന്ന് റഷ്യയെ അദ്ദേഹം കുറ്റപ്പെടുത്തുകയുമുണ്ടായി.

Story by
Next Story
Read More >>