ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം, ഇന്ന് നിര്‍ണായകം

Published On: 2018-07-08 07:45:00.0
ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം, ഇന്ന് നിര്‍ണായകം

മെസായി: തായ്‌ലാന്റിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങി കിടക്കുന്ന 12 കുട്ടികളെയും ഫുട്‌ബോള്‍ ടീം കോച്ചിനെയും രക്ഷപ്പെടുത്താനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ ആരംഭിച്ചു. ഇന്ന് രാത്രിയോടെ കുട്ടികളുടെ ആദ്യ സംഘത്തെ പുറത്തെത്തിക്കാനകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് കുട്ടികളും കോച്ചും മാനസികവും ശാരീരികവുമായി സജ്ജരാണ്. ഗുഹയ്ക്കുള്ളില്‍ വിവിധയിടങ്ങളില്‍ വെള്ളകെട്ട് കുറഞ്ഞിട്ടുണ്ട്. ഇത് രക്ഷപ്രവര്‍ത്തനം സുഗമമാക്കാനും പുറത്തെത്തിക്കാനുമുള്ള മികച്ച അവസരമാണെന്ന് രക്ഷപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന നരോഗ്ക് ഒസോത്തന്‍കോ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലൂടെ ആദ്യയാളെ രാത്രി ഒന്‍പതോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. നാല് സംഘങ്ങളായാണ് കുട്ടികളെ പുറത്തെത്തിക്കുക. നാല് പേരടങ്ങുന്ന ആദ്യ സംഘവും മൂന്ന് പേരടങ്ങുന്ന സംഘവുമായാണ് കുട്ടികളെ പുറത്തെത്തിക്കുക.

Top Stories
Share it
Top