പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് സിംബാബ്​വേ പ്രതിപക്ഷം

ഹരാരെ : ​സിംബാബ്​വേ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട, എമേഴ്സണ്‍ നംഗഗ്വാക്കിന്റെ വിജയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം. തട്ടിപ്പിലൂടെയാണ് എമേഴ്സണ്‍...

പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് സിംബാബ്​വേ പ്രതിപക്ഷം

ഹരാരെ : ​സിംബാബ്​വേ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട, എമേഴ്സണ്‍ നംഗഗ്വാക്കിന്റെ വിജയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം. തട്ടിപ്പിലൂടെയാണ് എമേഴ്സണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് മൂവ്മെന്റ് ഡെമോക്രാറ്റിക്ക് ചേഞ്ച് സ്ഥാനാര്‍ത്ഥി നെല്‍സണ്‍ ചമൈസ ആരോപിച്ചു. എമേഴ്സന്റെ വിജയം അംഗീകരിക്കില്ലെന്നും, കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ സാനു പി.എഫ്​ പാർട്ടിയിലെ എമേഴ്സണ്‍ 50.8 ശതമാനം വോട്ടുകള്‍ നേടിയാണു പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരാജയപ്പെട്ട നെല്‍സണ്‍ ചമൈസക്ക് ലഭിച്ചത് 44.3 ശതമാനം വോട്ടുകളാണ്.

2017 നവംബറിൽ സിംബാബ്​വേ പ്രസിഡൻറ്​ സ്ഥാനത്ത്​ നിന്ന്​ റോബർട്ട്​ മുഗാബേ രാജി വച്ചതിനെ തുടര്‍ന്നാണു രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ചരിത്രപ്രാധാന്യമുള്ള വോട്ടെടുപ്പിനു ശേഷം, രാജ്യത്തുണ്ടായ കലാപത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു

Story by
Read More >>