അനൗദ്യോഗിക സന്ദര്‍ശനത്തിനായി മോദി ചൈനയില്‍

Published On: 2018-04-27 05:15:00.0
അനൗദ്യോഗിക സന്ദര്‍ശനത്തിനായി മോദി ചൈനയില്‍

ബെയ്ജിങ്: രണ്ടു ദിവസത്തെ അനൗദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ്‌ മോദിയെത്തിയത്. ചൈനീസ് പ്രസിഡന്റുമായുള്ള മോദിയുടെ ആദ്യ അനൗദ്യോഗിക കൂടിക്കാഴ്ചായണിത്. നയതന്ത്രവിഷയങ്ങളിലും ദീര്‍ഘകാല കാഴ്ചപ്പാടോടു കൂടിയ വിഷയങ്ങളിലും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതു സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ദേശീയ വികസനം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ചൈനയിലെ പ്രസിദ്ധമായ വുചാങ് നദീതീരത്തുള്ള വില്ലയിലാണ് കൂടിക്കാഴ്ച. തികച്ചും അനൗദ്യോഗികമായ കൂടിക്കാഴ്ചക്കിടെ ഇരുനേതാക്കളും ചേര്‍ന്ന് വുചാങ് നദിയിലൂടെ ബോട്ട് റൈഡ് നടത്തുകയും ഹുബെയ് പ്രവിശ്യാ മ്യൂസിയം സന്ദര്‍ശിക്കുക്കയും ചെയ്യും.

Top Stories
Share it
Top