ബലാത്സം​ഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്- നരേന്ദ്ര മോദി

Published On: 2018-04-19 04:00:00.0
ബലാത്സം​ഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്- നരേന്ദ്ര മോദി

ലണ്ടന്‍: ബലാത്സം​ഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സര്‍ക്കാറിന്റെ കാലത്ത് നടന്നാലും ഒരു പിഞ്ചു കുഞ്ഞിന് നേരെയുള്ള അക്രമം അംഗീകരിക്കാനാവില്ല.

അടുത്തിടെ നടന്ന ലൈഗിംക അരാജകത്വങ്ങള്‍ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഠ്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോ സംഭവത്തിലും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ നടത്തിയിരുന്നു. 2016 ല്‍ മാത്രം 19, 675 കേസുകള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈഗിംക അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്ത് നടന്ന ക്രൂരമായ പീഡ‍നങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് മോദിക്ക് ലണ്ടനില്‍ നേരിടേണ്ടി വന്നത്. പീഡനകേസുകളിലെ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും നീതി ലഭിക്കുമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നും മോദി മുന്‍പ് പറഞ്ഞിരുന്നു.


Top Stories
Share it
Top