പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം

Published On: 30 May 2018 6:15 AM GMT
പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം. കിഴക്കന്‍ ഏഷ്യയിലെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യപടിയായാണ് മോദി ഇന്നലെ ഇന്തോനേഷ്യയിലെത്തിയത്. ജക്കാര്‍ത്തയിലെ കാലിബാത നാഷനല്‍ ഹീറോസ് സെമിത്തേരി സന്ദര്‍ശിച്ച അദ്ദേഹം ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യസമരപോരാളികളുടെ ശവകൂടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

മോദിയുടെ ആദ്യ ഔദ്യോഗിക ഇന്തോനേഷ്യന്‍ സന്ദര്‍ശനമാണിത്. പ്രസിഡന്റ് ജോക്കോ വിദോദോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സമുദ്രാതിര്‍ത്തി, വ്യവസായം, നിക്ഷേപം എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഇരുനേതാക്കളും ചര്‍ച്ച നടത്തും.

Top Stories
Share it
Top