ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു

Published On: 2018-05-19 02:45:00.0
ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു

ക്യൂബൻ തലസ്​ഥാനമായ ഹവാനയിൽനിന്ന്​ പറന്നുയർന്ന വിമാനം തകർന്നുവീണു 100 മരണം. വെള്ളിയാഴ്​ച ജോസ്​ മാർട്ടി അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ പുറപ്പെട്ട വിമാനമാണ്​ ഉടൻ തകർന്നുവീണത്​. മൂന്ന് പേര്‍ മരണത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും നില ഗുരുതരമാണെന്ന് ക്യൂബന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പത്രം ഗ്രാന്‍മ റിപ്പോര്‍ട്ട് ചെയ്തു. മെക്‌സിക്കന്‍ സ്വകാര സ്ഥാപനത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത വിമാനത്തില്‍ 110 യാത്രികരും ജീവനക്കാരുമാണുള്ളത്.

ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം. ക്യൂബന്‍ സര്‍ക്കാരിന്റെ ബോയിങ്-737 വിമാനമാണ് തകര്‍ന്നത്, കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലേക്ക് പോവുകയായിരുന്നു. വിമാനത്താവളത്തിന് സമീപംതന്നെയുള്ള കൃഷിയിടത്തിലാണ് തകര്‍ന്നുവീണത്. വീഴ്ചയ്ക്കിടെ കത്തിയ വിമാനം പൊട്ടിത്തെറിച്ചു. വിമാനത്തിന്റെ ഒരു ഭാഗം മരച്ചില്ലകളില്‍ തങ്ങിനിന്നു. യാത്രക്കാരില്‍ അഞ്ചു പേര്‍ ഒഴിച്ച് ബാക്കിയെല്ലാം ക്യൂബന്‍ സ്വദേശികളാണ്. പത്തോളം വരുന്ന ജീവനക്കാര്‍ മെക്‌സിക്കയില്‍ നിന്നുള്ളവരാണ്.

അപകടത്തില്‍ ഭൂരിഭാഗം പേരും മരിച്ചതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് പറഞ്ഞു. മെക്‌സിക്കന്‍ കമ്പനിയില്‍നിന്ന് വാടകയ്‌ക്കെടുത്ത് പറത്തുന്ന വിമാനമാണിത്. വിമാനജോലിക്കാരില്‍ ഭൂരിഭാഗവും വിദേശികളാണ്. 1980 ന് ശേഷമുളള ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

Top Stories
Share it
Top