റോഹിന്‍ഗ്യന്‍ വംശഹത്യ: മ്യാന്‍മര്‍ പ്രസിഡന്റ് ഹ്ടിന്‍ ക്യോ രാജിവെച്ചു

Published On: 2018-03-27 09:00:00.0
റോഹിന്‍ഗ്യന്‍ വംശഹത്യ: മ്യാന്‍മര്‍ പ്രസിഡന്റ് ഹ്ടിന്‍ ക്യോ രാജിവെച്ചു

മ്യാന്‍മര്‍ പ്രസിഡന്റും ആങ് സാന്‍ സൂച്ചിയുടെ വിശ്വസ്തനുമായ ഹ്ടിന്‍ ക്യോ രാജിവെച്ചു. ആരോഗ്യം ക്ഷീണിച്ച പശ്ചാത്തലത്തിലാണ് രാജിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2016 ല്‍ സൂക്കിയുടെ നേതൃത്വത്തിലുളള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം കരസ്തമാക്കിയതിനെ തുടര്‍ന്നാണ് ക്യോ പ്രസിഡന്റായി ചുമതലയേറ്റത്.


സൂച്ചിയുടെ നിഴല്‍ ആയിട്ടാണ് പ്രസിഡന്റ് ക്യോ രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചത്. റോഹിന്‍ഗ്യന്‍ ജനതക്ക് എതിരായ മനുഷ്യാവകാശ ലംഘനം നടത്തിയതിന് ആങ് സാന്‍ സൂച്ചിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത സമര്‍ദ്ദംഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജിയെന്നാണ് നിരീക്ഷണം.

കഴിഞ്ഞ മാസം 7 ലക്ഷം റോഹിന്‍ഗ്യന്‍ വംശജരായ മുസ്ലിംകള്‍ ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍.

Top Stories
Share it
Top