ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ പൊളിക്കല്‍ ആരംഭിച്ചു

Published On: 2018-07-24 05:00:00.0
ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ പൊളിക്കല്‍ ആരംഭിച്ചു

വെബ്ഡസ്‌ക്: ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങള്‍ പൊളിച്ചു നീക്കല്‍ ആരംഭിച്ചു. അമേരിക്കയുമായി ജൂണില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ നശിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംങ് ജോങ് ഉന്‍ വാഗ്ദാനം ചെയ്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ഉത്തരക്കൊറിയ സോഹ സ്‌റ്റേഷന്‍ സാറ്റ്‌ലൈറ്റ് വിക്ഷേപണത്തിനായി നിലനിര്‍ത്തിയിട്ടുണ്ട്. ഇത് യു.എസ് അധികൃതര്‍ ഇതിനെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന് യു.എസ്. സംശയിക്കുന്നു.

കഴിഞ്ഞ മാസം സിംഗപ്പൂരില്‍ വെച്ച് ട്രംപും കിംങ് ജോങും ഉനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയില്‍ സമ്പൂര്‍ണ്ണ ആണവനിര്‍വ്യാപനം നടപ്പാക്കുന്നതിനായി ഇരുവരും തമ്മില്‍ ഒപ്പ് വെച്ചിരുന്നു.

ഇതിനിടെ ട്വീറ്റുമായി ട്രംപ് രംഗത്തെത്തി. ഉത്തരകൊറിയ ഒന്‍പത് മാസത്തിനിടെ ഒരു റോക്കറ്റ് പോലും വിക്ഷേപിച്ചിട്ടില്ലെന്നും കൊറിയയില്‍ ആണവ പരീക്ഷണങ്ങളൊന്നും നടക്കുന്നില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ജപ്പാന്‍ സന്തോഷത്തിലാണെന്നും എല്ലാ ഏഷ്യക്കാരും സന്തോഷവാന്‍ന്മാരാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

Top Stories
Share it
Top