ഷീ ജിന്‍പിങ്-മോദി കൂടികാഴ്ച്ച; സമാധാനത്തിന് മുന്‍ഗണന

Published On: 2018-04-23 16:45:00.0
ഷീ ജിന്‍പിങ്-മോദി കൂടികാഴ്ച്ച; സമാധാനത്തിന് മുന്‍ഗണന

ബീജിങ്ങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വുഹാന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകത്തില്‍ ഉണ്ടായ സുരക്ഷ പ്രശ്നങ്ങള്‍ ചര്‍ച്ചയുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ല കാങ്. ഇത് പ്രദേശികപരമായും ലോകോത്തരപരമായുമ്മുള്ള സമാധനത്തിനിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച നയപരമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാരണമാകും. ലോകം വികസിക്കേണ്ടത് കുറച്ച്കുടി സുസ്ഥിരമായ വഴിയിലൂടെയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 27, 28 തീയ്യതികളില്‍ ഇരുവരും അനൗപചാരിക കൂടിക്കാഴ്ച്ച നടത്തുമെന്ന് ചൈനീസ് വിദേശ കര്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞിരുന്നു. പ്രസിഡന്റിന്റെ ക്ഷണപ്രകാരം മോദി സെന്റര്‍ ചൈനീസ് സിറ്റി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അനൗപചാരിക കൂടിക്കാഴ്ചയാണെങ്കിലും ഇരുപക്ഷങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാനും ആഗോളതല വിഷയങ്ങള്‍ ചര്‍ച്ചയെന്നുതിലുമുപരി ചൈനയുമായുള്ള ആശയവിനിമയം എല്ലാ തരത്തിലും മെച്ചപ്പടുത്താനാണ് കൂടിക്കാഴ്ച ലക്ഷ്യം വയ്ക്കുന്നതെന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

Top Stories
Share it
Top