പാകിസ്താന്റെ വിധി മാറ്റിയെഴുതാന്‍ ഒപ്പം നില്‍ക്കണമെന്ന് അനുയായികളോട് നവാസ് ഷെരീഫ്

ലാഹോര്‍: രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് അനുയായികളോട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ലണ്ടനില്‍നിന്ന്...

പാകിസ്താന്റെ വിധി മാറ്റിയെഴുതാന്‍ ഒപ്പം നില്‍ക്കണമെന്ന് അനുയായികളോട് നവാസ് ഷെരീഫ്

ലാഹോര്‍: രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് അനുയായികളോട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ലണ്ടനില്‍നിന്ന് പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഷെരീഫിനൊപ്പം മകള്‍ മറിയയും വിമാനത്തിലുണ്ട്.

അഴിമതി കേസില്‍ തടവിന് ശിക്ഷിച്ച നവാസ് ഷെരിഫിനെയും മകള്‍ മറിയത്തെയും വിമാനമിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പാക്ക് ആഭ്യന്തര മന്ത്രാലയം. സുരക്ഷ കണക്കിലെടുത്ത് ലാഹോറില്‍ ഇറങ്ങേണ്ട് വിമാനം ഇസ്ലാമാബാദിലേക്ക് വഴി തിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്) പ്രവര്‍ത്തകര്‍ ലാഹോര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. പ്രക്ഷോഭ സാദ്ധ്യത കണക്കിലെടുത്ത് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

അഴിമതിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെയാണ് നവാസ് ഷെരീഫും മകള്‍ മറിയവും പാകിസ്താനിലേക്ക് മടങ്ങിവരുന്നത്. നവാസ് ഷെരീഫിന് പത്തുവര്‍ഷവും മകള്‍ക്ക് ഏഴ് വര്‍ഷവുമാണ് തടവ് വിധിച്ചത്.

Story by
Next Story
Read More >>