നവാസ് ഷെരീഫ് ലാഹോറില്‍; അറസ്റ്റ് ഉടന്‍

Published On: 13 July 2018 4:15 PM GMT
നവാസ് ഷെരീഫ് ലാഹോറില്‍; അറസ്റ്റ് ഉടന്‍

ലാഹോര്‍: അഴിമതി കേസില്‍ തടവ ശിക്ഷയ്ക്ക് വിധിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയം നവാസും ലാഹോറിലെത്തി. ലണ്ടനില്‍ താമസക്കാരായ ഇരുവരും അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് വിമാനത്തിലാണ് ലാഹോറിലെത്തിയത്.

പാക്കിസ്ഥാന്‍ സമയം 8.45 ഓടെയാണ് വിമാനം ലാഹോറിലെത്തിയത്. ഇരുവരെയും ഉടനെ അറസ്റ്റ് ചെയ്ത് ഹെലിക്കോപ്റ്ററില്‍ ഇസ്ലാമാബാദിലെത്തിക്കുമെന്ന് പാക്ക് ദിനപത്രമായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും അദിയല ജയിലിലോ അറ്റോക്ക് ജയിലിലേ പാര്‍പ്പിക്കാനാണ് സാദ്ധ്യത.

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്നാണ് നവാസ് ഷെരീഫ് അബുദാബിയില്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് ഷെരീഫ് അനുയായികളോട് ആവശ്യപ്പെട്ടിരുന്നു ലണ്ടനില്‍നിന്ന് പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.

അഴിമതിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെയാണ് നവാസ് ഷെരീഫും മകള്‍ മറിയവും പാകിസ്താനിലേക്ക് മടങ്ങിവരുന്നത്. നവാസ് ഷെരീഫിന് പത്തുവര്‍ഷവും മകള്‍ക്ക് ഏഴ് വര്‍ഷവുമാണ് തടവ് വിധിച്ചത്. കുടുംബത്തിന് ലണ്ടനില്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാന്‍ പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ചു എന്നാണ് കേസ്. പാനമ പേപ്പര്‍ അഴിമതിയിലെ മറ്റു രണ്ടു കേസുകള്‍ കൂടി ഇദ്ദേഹത്തിന്റെ പേരിലുണ്ട്.


Top Stories
Share it
Top