ഷരീഫും മകളും ഇനി ബി ക്ലാസ് തടവുകാര്‍

Published On: 14 July 2018 8:30 AM GMT
ഷരീഫും മകളും ഇനി ബി ക്ലാസ് തടവുകാര്‍

ഇസ്ലാമാബാദ്: അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും മകള്‍ മറിയവും കഴിയുക ആദിയാല ജയിലിലെ ബി ക്ലാസ് സൗകര്യത്തിലായിരിക്കും. ഇരുവരെയും കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലേക്ക് മാറ്റിയിരുന്നു.

മറ്റു തടവുകാരില്‍ നിന്നപേക്ഷിച്ച് കൂടുതല്‍ സൗക്യങ്ങളാണ് ബി ക്ലാസ് തടവുകാര്‍ക്ക് ലഭിക്കുക. ടിവി, എയര്‍കണ്ടീഷണര്‍ തുടങ്ങീ സൗകര്യങ്ങള്‍ ഇവര്‍ക്ക് സ്വന്തം ചിലവില്‍ ഒരുക്കാനാകും. 68 കാരനായ ഷരീഫും 44 കാരിയായ മറിയവും ഇന്നലെയാണ് അറസ്റ്റിലായത്.

വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പാനമരേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാക് രാഷ്ട്രീയത്തിലെ അതികായനായ ഷെരീഫിന് അടിതെറ്റിയത്. കഴിഞ്ഞവര്‍ഷം ജൂലായില്‍ പാക് സുപ്രീംകോടതി അദ്ദേഹത്തിന് അയോഗ്യത പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി പദം നഷ്ടമായി.

Top Stories
Share it
Top