നവാസ് ഷെരീഫ് പാകിസ്താനിലേക്ക്; മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്

ഇസ്ലാമാബാദ്: അഴിമതിയാരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വെള്ളിയാഴ്ച പാകിസ്താനിലെത്തും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനിടയുള്ളതിനാല്‍...

നവാസ് ഷെരീഫ് പാകിസ്താനിലേക്ക്; മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്

ഇസ്ലാമാബാദ്: അഴിമതിയാരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വെള്ളിയാഴ്ച പാകിസ്താനിലെത്തും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനിടയുള്ളതിനാല്‍ മാദ്ധ്യമ നിയന്ത്രണ ബോര്‍ഡ് ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 25ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഷെരീഫിന്റെ പ്രസ്താവനകള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയേക്കും എന്നതിനാലാണ് നിരോധനം. എതിര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഷെരീഫ് നടത്താനിടയുള്ള തുറന്നു പറച്ചിലുകളെയും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.

നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് നവാസ് (പി.എം.എല്‍.എന്‍) പാര്‍ട്ടിയുടെ പ്രധാന നേതാക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. തന്നെ തടവിലിട്ടാലും പാകിസ്താനിലേക്ക് മടങ്ങിവരുമെന്ന് കഴിഞ്ഞ ദിവസമാണ് ഷെരീഫ് പ്രസ്താവിച്ചത്. ജൂലൈ 25ലെ തെരെഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്കെതിരെ മത്സരിക്കുന്ന പി.എം.എല്‍.എന്നിന് ഷെരീഫിന്റെ വരവ് ഊര്‍ജ്ജമാകും. മൂന്നു തവണ പാക് പ്രധാനമന്ത്രിയായിരുന്ന ഷെരീഫിന് അഴിമതി കേസില്‍ പത്തു വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

കുടുംബത്തിന് ലണ്ടനില്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാന്‍ പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ചു എന്നാണ് കേസ്. പാനമ പേപ്പര്‍ അഴിമതിയിലെ മറ്റു രണ്ടു കേസുകള്‍ കൂടി ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനു വേണ്ടി പാകിസ്താന്‍ സൈന്യവും രഹസ്യന്വേഷണ ഏജന്‍സിയും തനിക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കുകയാണെന്നാണ് ഷെരീഫ് ആരോപിക്കുന്നത്. 2017ല്‍ കുറ്റാരോപിതനായ ശേഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഷെരീഫ് കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് മാറിയിരുന്നു. ഈയിടെ പി.എം.എല്‍.എന്‍. നേതൃസ്ഥാനവും അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇസ്ലാമാബാദിലെത്തുന്ന ഷെരീഫിനെ അദ്ദേഹത്തിന്റെ മകളും രാഷ്ട്രീയപിന്മഗാമിയുമായ മറിയം നവാസും അനുഗമിക്കും. നാല്‍പത്തിനാലുകാരിയായ മറിയത്തിനും അഴിമതി കേസില്‍ കോടതി ഏഴു വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.

Story by
Read More >>