മീറ്റൂ ഹാഷ്ടാഗ് പ്രചാരണം: പിന്തുണച്ച യുഎസ് അറ്റോര്‍ണി ജനറല്‍ സ്ത്രീകളെ മര്‍ദ്ദിച്ച കേസില്‍ രാജിവെച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്നീഡര്‍മാന്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമാരോപണത്തെ തുടര്‍ന്ന് രാജിവെച്ചു. ...

മീറ്റൂ ഹാഷ്ടാഗ് പ്രചാരണം: പിന്തുണച്ച യുഎസ് അറ്റോര്‍ണി ജനറല്‍ സ്ത്രീകളെ മര്‍ദ്ദിച്ച കേസില്‍ രാജിവെച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്നീഡര്‍മാന്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമാരോപണത്തെ തുടര്‍ന്ന് രാജിവെച്ചു.

അറുപത്തിമൂന്നുകാരനായ ഷ്നീഡര്‍മാന്‍ മര്‍ദ്ദിച്ചെന്ന നാലു സ്ത്രീകളുടെ വെളിപ്പെടുത്തല്‍ ന്യൂയോര്‍ക്കര്‍ മാസിക പ്രസിദ്ധീകരിച്ചതാണ് രാജിക്ക് കാരണമായത്. ആരോപണമുന്നയിച്ച രണ്ടു പേര്‍ ഇയാളുടെ മുന്‍ കാമുകിമാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച ഷ്നീഡര്‍മാന്‍ രാജി സന്നദ്ധ അറിയിക്കുകയായിരുന്നു. ലൈഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുഭവങ്ങള്‍ തുറന്നു പറയുന്ന മിടൂ ക്യാംപെയ്‌നെ പിന്തുണച്ചയാളാണ് ഇദ്ദേഹം. വര്‍ഷങ്ങളായി സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വാദിച്ച ഷ്‌നീഡറിനെതിരായ ആരോപണം പുതിയ വഴിത്തിരിവാകുകയാണ്.

ഷ്നീഡറിനെതിരായ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്കര്‍ മാസികയ്ക്ക് ഹോളിവുഡിലെ ലൈംഗികാതിക്രമ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് കഴിഞ്ഞ മാസം പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. മാസികയിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹോളിവുഡ് താരം ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ പിടിയിലാവുന്നത്.

Story by
Read More >>