രോഗബാധ: ന്യൂസിലാന്റില്‍ ലക്ഷക്കണക്കിന് പശുക്കളെ കൊന്നൊടുക്കുന്നു

വെല്ലിംഗ്ടണ്‍: രോഗബാധയെ തുടര്‍ന്ന് ന്യൂസിലാന്റില്‍ 150,000ത്തോളം പശുക്കളെ കൊന്നൊടുക്കാനൊരുങ്ങുന്നു. രാജ്യത്തെ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഇതിന്...

രോഗബാധ: ന്യൂസിലാന്റില്‍ ലക്ഷക്കണക്കിന് പശുക്കളെ കൊന്നൊടുക്കുന്നു

വെല്ലിംഗ്ടണ്‍: രോഗബാധയെ തുടര്‍ന്ന് ന്യൂസിലാന്റില്‍ 150,000ത്തോളം പശുക്കളെ കൊന്നൊടുക്കാനൊരുങ്ങുന്നു. രാജ്യത്തെ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിനായി ലക്ഷക്കണക്കിന് ഡോളര്‍ ചിലവിടാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

പദ്ധതി വിജയകരമായാല്‍ കന്നുകാലികളില്‍ പിടിപെടുന്ന മൈക്കോ പ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയയെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ സാധ്യമാകും. കന്നുകാലി വളര്‍ത്തലിന് ഏറെ പ്രാധാന്യമുള്ള ന്യൂസിലാന്റില്‍ ഈ ഉന്മൂലന പദ്ധതി ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മൈക്കോപ്ലാസ്മ ബോവിസ് ബാക്ടീരിയ രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

മുമ്പ് അമേരിക്കയിലും യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഈ രോഗബാധ കന്നുകാലികളില്‍ സന്ധിവീക്കം, സ്തനവീക്കം തുടങ്ങീ നിരവധി രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്ടീയ കണ്ടെത്തിയ കന്നുകാലികളെ മുഴുവനും കൊല്ലാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

Story by
Next Story
Read More >>