ചൈനയുടെ വികസനത്തില്‍ അലംഭാവം കാണിക്കരുതെന്ന് ഷി ജിന്‍പിങിന്റെ മുന്നറിയിപ്പ്

Published On: 2018-03-20 04:45:00.0
ചൈനയുടെ വികസനത്തില്‍ അലംഭാവം കാണിക്കരുതെന്ന് ഷി ജിന്‍പിങിന്റെ മുന്നറിയിപ്പ്

ബെയ്ജിങ്: ചൈന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്, സോഷ്യലിസം മാത്രമാണ് പരിഹാരമെന്നും ചൈനയുടെ ആജീവനാന്ത പ്രസിഡണ്ട് ഷി ജിന്‍പ്പിങ്‌ മുന്നറിയിപ്പ് നല്‍കി. നാഷണല്‍ പീപ്പീള്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനത്തിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയെ സംമ്പന്ധിച്ചിടത്തോളം വാര്‍ഷിക സമ്മേളനം വളരെ നിര്‍ണ്ണായകമാണ്. ഈ സമ്മേളനത്തിന്റെ തുടക്കത്തിലാണ് പ്രസിഡണ്ട് ഷി ജിന്‍പ്പിങിനെ
ആജിവനാന്ത പ്രസിഡണ്ട് ആയി പ്രഖ്യാപിച്ചത്. നാഗരികതകള്‍ക്ക് മഹത്തായ സംഭാവന ചെയ്ത ചൈനയെ പുനര്‍ജീവിപ്പിക്കുകയെന്ന ലക്ഷ്യം പ്രഖ്യപിച്ചുകൊണ്ടാണ് ഷി തന്റെ പ്രസംഗം ആരംഭിച്ചത്.

'' സോഷ്യലിസത്തിന് മാത്രമേ ചൈനയെ സംരക്ഷിക്കാന്‍ കഴിയുകയുളളൂവെന്ന് ചരിത്രം തെളിയിച്ചതാണ് തുടര്‍ന്നും അത് തെളിയിക്കും'' അദ്ദേഹം പറഞ്ഞു. പൊതുജനതാല്‍പ്പര്യം അനുസരിച്ച് തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു. തായ് വാനെ ഉദ്ദേശിച്ചുകൊണ്ട് എല്ലാതരം വിഘടനവാദങ്ങളേയും ബെയ്ജിങ് സംഘടിതമായി തടയണമെന്നും അദ്ദേഹം ചൈനീസ് സമൂഹത്തോട് ആവശ്യപ്പെട്ടു. ''

Top Stories
Share it
Top