അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനു മുന്നേ നൈജീരിയന്‍ ക്യാപ്റ്റന്റെ പിതാവിനെ തട്ടികൊണ്ടുപോയി

Published On: 3 July 2018 2:00 PM GMT
അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനു മുന്നേ നൈജീരിയന്‍ ക്യാപ്റ്റന്റെ പിതാവിനെ തട്ടികൊണ്ടുപോയി

ര്‍ജന്റീനയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനു മുമ്പേ നൈജീരിയന്‍ ടീം നായകനും മധ്യനിര താരവുമായ ജോണ്‍ മൈക്കില്‍ ഒബിയുടെ പിതാവിനെ തട്ടികൊണ്ടു പോയതായി പൊലീസ്. മോചനദ്രവം നല്‍കി താരം പിതാവിനെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. തെക്കന്‍ നൈജീരിയിലാണ് സംഭവം.

കഴിഞ്ഞാഴ്ച നടന്ന സംഭവം ഇന്നാണ് പൊലീസ് പുറത്തു വിടുന്നത്. 10 മില്യണ്‍ നൈറയാണ് (28000 ഡോളർ) പിതാവിന്റെ മോചനത്തിനായി ഒബി നല്‍കിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനു മുന്നേ 2011 ലും ഇദ്ദേഹത്തെ അജ്ഞാത സംഘം തട്ടികൊണ്ടു പോയിട്ടുണ്ട്. പ്രമുഖരും സമ്പന്നരുമായവരെ പണത്തിനായി തട്ടികൊണ്ടു പോകുന്ന സംഭവം തെക്കന്‍ നൈജീരിയയില്‍ സാധാരണയാണ്.


Top Stories
Share it
Top