ഇന്ത്യയോട് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്ന് ഇമ്രാൻ ഖാൻ;കശ്മിർ വിഷയത്തിൽ രൂക്ഷ വിമർശനം

ആർട്ടിക്കിൾ 370 റദ്ദാക്കിയ ഹിന്ദുത്വ സർക്കാരിന്റെ നടപടിയിൽ അപലപിക്കുന്നതായും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖാൻ പറഞ്ഞു.

ഇന്ത്യയോട് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്ന് ഇമ്രാൻ ഖാൻ;കശ്മിർ വിഷയത്തിൽ രൂക്ഷ വിമർശനം

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇനി ഒരു സന്ധി സംഭാഷണത്തിനില്ലെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ ഹിന്ദുത്വ സർക്കാരിന്റെ നടപടിയിൽ അപലപിക്കുന്നതായും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖാൻ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് കശ്മീരിൽ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങൾക്ക് മുമ്പും ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയ്ക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു എന്നാൽ മോദി ആ അഭ്യർത്ഥനകൾ ആവർത്തിച്ച് നിരസിക്കുകയായിരുന്നു.അവരോട് സംസാരിക്കുന്നതിൽ അർത്ഥമില്ല. ഞാൻ ഒരുപാട് പറഞ്ഞു. നിർഭാഗ്യവശാൽ, ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, സമാധാനത്തിനും സംഭാഷണത്തിനുമായി ഞാൻ നടത്തിയ എല്ലാ ശ്രമങ്ങളും അവർ പ്രീണനത്തിനായി ഉപയോഗിച്ചുവെന്ന് ഞാൻ കരുതുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Read More >>