ഉത്തരകൊറിയന്‍ ഏകാധിപതി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. അതീവ രഹസ്യമായാണ് സന്ദര്‍ശനം. 2011ല്‍ അധികാരത്തിലെത്തിയ...

ഉത്തരകൊറിയന്‍ ഏകാധിപതി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. അതീവ രഹസ്യമായാണ് സന്ദര്‍ശനം. 2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനമാണ് കിമ്മിന്റേത്. എന്നാല്‍, കിമ്മിന്റെ സന്ദര്‍ശനം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.

ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൈന എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കിം ചൈനയിലെത്തിയതെന്ന് കരുതുന്ന ഒരു ട്രെയിനിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഉത്തര കൊറിയയുടെ നേതാക്കള്‍ വിദേശയാത്രകള്‍ക്ക് ഉപയോഗിക്കാറുള്ള തരം പഴയ രീതിയിലുള്ള ഒരു തീവണ്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷയും പൊലിസ് സാന്നിധ്യവും വീഡിയോയില്‍ വ്യക്തമാണ്. കൂടാതെ, ടിയാന്‍മെന്‍ സ്‌ക്വയര്‍ അടക്കം സുപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Story by
Read More >>