മാധ്യമപ്രവർത്തകരെ സാക്ഷിയാക്കി ആണവ പരീക്ഷണ കേന്ദ്രം തകർത്ത് കിം ജോങ് ഉൻ 

പ്യോങ്​യാങ്​: സ്വന്തം ആണവപരീക്ഷണശാല തകർത്ത്​ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾ​ഡ്​ ട്രംപുമായി ഉത്തരകൊറിയൻ ഏകാധിപതി...

മാധ്യമപ്രവർത്തകരെ സാക്ഷിയാക്കി ആണവ പരീക്ഷണ കേന്ദ്രം തകർത്ത് കിം ജോങ് ഉൻ 

പ്യോങ്​യാങ്​: സ്വന്തം ആണവപരീക്ഷണശാല തകർത്ത്​ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾ​ഡ്​ ട്രംപുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ കൂടികാഴ്​ച നടത്തുന്നതിന്​ മുന്നോടിയായാണ്​ കൊറിയയുടെ നടപടി. ക്ഷണിക്കപ്പെട്ട മാധ്യമപ്രവർത്തകരെ സാക്ഷി നിർത്തിയാണ്​ ഉത്തരകൊറിയ ആണവപരീക്ഷണശാല തകർത്തത്​.

ഇവിടെയാണു കഴിഞ്ഞ സെപ്റ്റംബറിലേത് അടക്കം ആറു പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയത്. പർവതം തുരന്നു നിർമിച്ച ഈ ആണവപരീക്ഷണ കേന്ദ്രം വിദേശ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരകൊറിയ തകർത്തത്. സ്ഫോടനത്തിനു പിന്നാലെ തുരങ്കത്തിലേക്കുള്ള വാതിലുകളും അടച്ചു.

റേഡിയോ ആക്ടിവ് വികിരണങ്ങൾ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകർത്തത്. രാജ്യാന്തര തലത്തിൽ അണ്വായുധ നിർവ്യാപീകരത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ വ്യക്തമാക്കി.

12 മണിക്കൂർ യാത്രക്ക്​ ശേഷം തങ്ങളെ പഗ്ഗി റേയിലെത്തിച്ച ശേഷം ആണവപരീക്ഷണശാല ഉത്തരകൊറിയ തകർക്കുകയായിരുന്നുവെന്ന്​ സംഭവത്തിന്​ ദൃസാക്ഷികളായ മാധ്യമ പ്രവർത്തകർ അറിയിച്ചു. വലിയ ഒരു ശബ്​ദം തങ്ങൾക്ക്​ അവിടെ കേൾക്കാൻ കഴിഞ്ഞുവെന്ന്​ അവർ പ്രതികരിച്ചു. പ്രദേശ​ത്ത്​ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയിരുന്ന ടണലിൽ നിന്ന്​ 500 മീറ്റർ അകലെയാണ്​ തങ്ങൾ നിന്നിരുന്നതെന്നും മാധ്യമ പ്രവർത്തകർ പറഞ്ഞു.

അമേരിക്കൻ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസിനെ വിമർശിച്ച്​ ഉത്തരകൊറിയ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ ആണവപരീക്ഷണശാല തകർത്തുവെന്ന വാർത്തകളും പുറത്ത്​ വരുന്നത്​. അമേരിക്കയെ അനുസരിച്ചില്ലെങ്കിൽ ഉത്തരകൊറിയക്ക്​ ലിബിയയുടെ ഗതി വരുമെന്ന പെൻസിന്റെ പ്രസ്​താവനയാണ്​ കൊറിയയെ പ്രകോപിപ്പിച്ചത്​.


Story by
Read More >>