ഉത്തരകൊറിയ രഹസ്യമായി യുറേനിയം സമ്പൂഷ്ടീകരിക്കുന്നു: യുഎസ്

Published On: 2018-06-30 06:30:00.0
ഉത്തരകൊറിയ രഹസ്യമായി യുറേനിയം സമ്പൂഷ്ടീകരിക്കുന്നു: യുഎസ്

വേള്‍ഡ് ഡസ്‌ക്: ആണവായുധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയ ഇപ്പോഴും രഹസ്യമായി യുറേനിയം ശേഖരിക്കുന്നതായി യുഎസ്. 'അധികകാലം ആണവ ഭീഷണി' ഉണ്ടാവില്ലെന്ന ഡൊണ്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായിട്ടാണ് ഉത്തര കൊറിയ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്യോസ്ഥര്‍ ഉടനെ വെളിപ്പെടുത്തുമെന്നും എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വെളിപ്പെടുത്തല്‍ ട്രംപ് -ഉന്‍ ഉന്നതതല സമ്മേളനത്തിന് തിരിച്ചടിയായിരിക്കുകയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പരീക്ഷണ മേഖല ഇല്ലാതാക്കും കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് യോദ്ധാക്കളുടെ മൃതശരീരങ്ങള്‍ സ്വരാജ്യത്തിലേക്ക് മാറ്റുക എന്നീ വിഷയത്തില്‍ ഇരുവരും ഉണ്ടാക്കിയ കരാര്‍ ഇതുവരെ നടപ്പിലായിട്ടില്ല.

അതെസമയം, ആഗസ്റ്റ് മാസം ആരംഭിക്കാനിരുന്ന ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനിക അഭ്യാസം ട്രംപ് അവാസാനിപ്പിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. ഇരുവരും ജൂണില്‍ സിംഗപ്പൂരില്‍ നടത്തിയ ചരിത്രപരമായ സമ്മേളനത്തിലുണ്ടാക്കിയ ധാരണയടിസ്ഥാനത്തിലാണ് ട്രംപ് സംയുക്ത അഭ്യാസം മാറ്റിവെച്ചത്.

Top Stories
Share it
Top