യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം: ഉത്തര കൊറിയ വീണ്ടും ഇടയുന്നു

Published On: 2018-05-16 06:45:00.0
യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം: ഉത്തര കൊറിയ വീണ്ടും ഇടയുന്നു

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്നും പിന്മാറുന്നതായി ഉത്തകകൊറിയ. ഇന്ന് ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ച രാജ്യം റദ്ദാക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപിന്റെ അറിയിപ്പ് ദക്ഷിണ കൊറിയയാണ് പുറത്തുവിട്ടത്.

ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നടത്താന്‍ ഉദ്ദേശിക്കുന്ന സൈനികപരിശീലനമാണ് ഉത്തര കൊറിയന്‍ നടപടികള്‍ക്ക് പിന്നിലെന്നാണ് സൂചനകള്‍. അതേസമയം, ഉച്ചകോടിയില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറുന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഏപ്രില്‍ 27 ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പൂര്‍ണ ആണവനിരായൂധീകരണത്തിനും തീരുമാനമായിരുന്നു.

Top Stories
Share it
Top