ലോകത്തിലെ ഏറ്റവും പ്രായമേറിയ സുമാത്രന്‍ മനുഷ്യക്കുരങ്ങ് വിടവാങ്ങി

വെബ്ഡസ്‌ക്: ലോകത്തിലെ ഏറ്റവും പ്രായമേറിയ സുമാത്രന്‍ മനുഷ്യക്കുരങ്ങ് 'പുയാന്' കണ്ണീരോടെ വിട. തിങ്കളാഴ്ച ആസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍വെച്ചാണ്...

ലോകത്തിലെ ഏറ്റവും പ്രായമേറിയ സുമാത്രന്‍ മനുഷ്യക്കുരങ്ങ് വിടവാങ്ങി

വെബ്ഡസ്‌ക്: ലോകത്തിലെ ഏറ്റവും പ്രായമേറിയ സുമാത്രന്‍ മനുഷ്യക്കുരങ്ങ് 'പുയാന്' കണ്ണീരോടെ വിട. തിങ്കളാഴ്ച ആസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍വെച്ചാണ് പുയാന്‍ മരിച്ചത്. 62 വയസ്സുള്ള പുയാന്‍ 'ഒറാങ്ങുട്ടാനിലെ മുതിര്‍ന്ന സ്ത്രീ' എന്നാണ് അറിയപ്പെട്ടിരുന്നത്. 1968 ല്‍ പെര്‍ത്ത് മൃഗശാല അധികൃതര്‍ക്ക് മലേഷ്യ സമ്മാനിച്ചതാണ് ഈ മനുഷ്യക്കുരങ്ങിനെ. പ്രായാധിക്യമൂലമുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് 'ഒറാങ്ങുട്ടാന്‍' മരിച്ചതെന്ന് പെര്‍ത്ത് മൃഗശാല ട്വീറ്റ് ചെയ്തു.

ലോകത്തിലെ പ്രായമേറിയ സുമാത്രന്‍ മനുഷ്യക്കുരങ്ങായ പുയാന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ സുമാത്രന്‍ ഒറാങ്ങുട്ടാനെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുയാന് 11 മക്കളടക്കം യൂറോപ്പ്, അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായി 54 ഓളം പിന്തുടര്‍ച്ചകാരുണ്ട്.

ഇന്തോനേഷ്യയില്‍ സ്ത്രീ എന്നാണ് പുയാന് എന്നതിനര്‍ഥം. സാധാരണയായി പെണ്‍വര്‍ഗത്തില്‍പ്പെട്ട മനുഷ്യക്കുരങ്ങ് 50വയസിന് മുകളില്‍ ജീവിക്കാറില്ല. എന്നാല്‍ പുയാന്‍ 62 വയസ്സുവരെ ജീവിച്ചു.

Story by
Read More >>