പാക് തെരഞ്ഞെടുപ്പ്: ക്രമക്കേട് ആരോപണം തളളി കമ്മീഷന്‍; വിജയതിളക്കത്തില്‍ പിടിഐ

വെബ്ഡസ്‌ക്: പോളിങ് അവസാനിച്ച് 15 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാക് ജനത തങ്ങളുടെ ഭരണാധികാരി ആരാണെന്ന കാത്തിരിപ്പ് തുടരുന്നു. വോട്ടെണ്ണല്‍...

പാക് തെരഞ്ഞെടുപ്പ്: ക്രമക്കേട് ആരോപണം തളളി കമ്മീഷന്‍; വിജയതിളക്കത്തില്‍ പിടിഐ

വെബ്ഡസ്‌ക്: പോളിങ് അവസാനിച്ച് 15 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാക് ജനത തങ്ങളുടെ ഭരണാധികാരി ആരാണെന്ന കാത്തിരിപ്പ് തുടരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും ആദ്യഘട്ടം മുതല്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) മുന്‍ നിലയിലാണ്. അതെസമയം, വോട്ടിങില്‍ വന്‍ ക്രമക്കേട് നടന്നതായി നവാസ് ഷരീഫിന്റെ പിഎംഎല്‍ (എന്‍) പാര്‍ട്ടി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുളളത്.

പിടിഐ പ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങി. എന്നാല്‍, പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ യാതൊരു പ്രസ്താവനയും ഇറക്കിയിട്ടില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അതെസമയം, ഉച്ചക്ക് രണ്ടുമണിക്ക് അദ്ദേഹം രാജ്യത്തെ സംബോധന ചെയ്യുമെന്നാണ് പാര്‍ട്ടി വക്താവ് നയീമുല്‍ ഹഖ് അറിയിച്ചിരിക്കുന്നത്.

ECP should give strict instructions for issuance of the Form 45. It completely failed in its main responsibility of holding a free, fair & transparent elections. A serious blow has been dealt to the democratic process of the country.

— Shehbaz Sharif (@CMShehbaz) July 25, 2018

Story by
Read More >>