പാക് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനെത്തുന്നവരില്‍ കൂടുതല്‍ വനിതകള്‍

Published On: 2018-07-25 05:30:00.0
പാക് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനെത്തുന്നവരില്‍ കൂടുതല്‍ വനിതകള്‍

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ ഭരണകൂടത്തെ ഇന്ന് പാക് ജനത വോട്ടെടുപ്പിലൂടെ കണ്ടെത്തും. വോട്ട് ചെയ്യാനെത്തുന്നവരില്‍ കൂടുതല്‍ വനിതകള്‍ വോട്ടര്‍മാരാണ്. വനിതാ വോട്ടര്‍മാര്‍ അവരുടെ സമ്മതിദായാകാവകാശത്തിനായി രാവിലെ തന്നെ എത്തി തുടങ്ങി.

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മക്കള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇത്തവണ മത്സരിക്കുന്നുണ്ട്. രാവിലെ 7 മുതല്‍ പോളിങ് ബുത്തുകളില്‍ ജനങ്ങള്‍ എത്തിതുടങ്ങി.

വളരെ ആവേശത്തോടെയാണ് ജനം വോട്ടു ചെയ്യാനെത്തുന്നത്‌. വോട്ടിങില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രമസമധാനനില തകരാതിരിക്കാന്‍ 371,388 അംഗങ്ങള്‍ അടങ്ങുന്ന വന്‍ സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Top Stories
Share it
Top