പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25 ന്

Published On: 2018-05-27 05:15:00.0
പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25 ന്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ 25 നാണ് പൊതുതെരഞ്ഞടുപ്പ് നടക്കുക.

പ്രസിഡന്റ് മാംനൂന്‍ ഹുസൈന്‍ ശനിയാഴ്ച ജൂലൈ 25 എന്ന തെരഞ്ഞെടുപ്പ് തിയതി അംഗീകരിച്ചിരുന്നു. നിലവിലുള്ളപ്രധാനമന്തി ഷാഹിദ് ഖഖന്‍ അബ്ബാസി സര്‍ക്കാരിന്റെ കാലാവധി മേയ് 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ തെരഞ്ഞെടുപ്പ് തിയതിയുടെ പ്രഖാപിക്കുന്നത്.

ദേശീയ തലത്തിലും പ്രവിശ്യകളിലുമായി 10 കോടി പൗരന്മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനാവും.

<

>
Top Stories
Share it
Top