പാക്ക് ആഭ്യന്തര മന്ത്രിക്ക് നേരെ വധശ്രമം

Published On: 2018-05-06 15:45:00.0
പാക്ക് ആഭ്യന്തര മന്ത്രിക്ക് നേരെ വധശ്രമം

ലാഹോര്‍: പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഷന്‍ ഇക്ബാലിനു നേരെ വധശ്രമം. പഞ്ചാബ് പ്രവിശ്യയില്‍ റാലി പങ്കെടുത്ത് മടങ്ങവെ ഇക്ബാലിനു നേരെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇക്ബാലിന്റെ വലത് തോളിനാണ് വെടിയേറ്റത്. നരോവലിലെ കഞ്ചൂര്‍ ഗ്രാമത്തിലാണ് സംഭവം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top Stories
Share it
Top