പകരത്തിന് പകരം, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി പാക്കിസ്ഥാന്‍

Published On: 11 May 2018 11:00 AM GMT
പകരത്തിന് പകരം, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് അതേ രീതിയില്‍ തിരിച്ചടിയുമായി പാക്കിസ്ഥാന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കാണ് നിയന്ത്രണം വരുന്നത്.

വെള്ളിയാഴ്ച മുതല്‍ പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. എംബസികളില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ 40 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നതിന് കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ നയതന്ത്രജ്ഞര്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Top Stories
Share it
Top