പാകിസ്ഥാന്‍ നാളെ പോളിങ് ബൂത്തിലേക്ക്‌

Published On: 2018-07-24 09:15:00.0
 പാകിസ്ഥാന്‍ നാളെ പോളിങ് ബൂത്തിലേക്ക്‌

വെബ്ഡസ്ക്: പാകിസ്താനില്‍ നാളെ പൊതു തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, ഒരോ പാര്‍ട്ടികളും അവസാനവട്ട കണക്കുക്കൂട്ടലിലാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ജയിലിലാണെന്നത് ഇത്തവണത്തെ തെരഞ്ഞടുപ്പിന്റെ പ്രത്യേകതയാണ്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകുന്നേരം ആറു മണിയോടെ അവസാനിക്കും. ബുധനാഴ്ച തന്നെ ഫലം അറിയാനാകും.

105955407ഓളം പേര്‍ നാളെ പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ 5224262ഓളം പുഷന്‍മ്മാരും 46731145ഓളം സ്ത്രീകളുമാണ്. 272 മണ്ഡലങ്ങളില്‍ നിന്നായി 3765 മത്സരാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഇതില്‍ 60 സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്നുണ്ട്.

മുപ്പത് രാഷ്ടീയ പാര്‍ട്ടികള്‍ പ്രത്യക്ഷത്തില്‍ ഉണ്ടെങ്കിലും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിലീഗ് പാര്‍ട്ടിയും ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹീരീഖ് ഇന്‍സാഫ് പാര്‍ട്ടിയും ബില്‍വാല്‍ ബ്യുട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യയിലെ പോലെ തന്നെ 18 വയസ്സുള്ളവര്‍ക്കാണ് വോട്ടവകാശം. 85000 പോളിങ് ബൂത്തുകളിലായി ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും


Top Stories
Share it
Top