കള്ളം ആവര്‍ത്തിച്ചാല്‍ സത്യമാവില്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക്കിസ്ഥാന്റെ മറുപടി

ഇസ്ലാമബാദ്: സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പാക്കിസ്ഥാന്‍. ഒരു കള്ളം ആവര്‍ത്തിച്ചാല്‍ അത്...

കള്ളം ആവര്‍ത്തിച്ചാല്‍ സത്യമാവില്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക്കിസ്ഥാന്റെ മറുപടി

ഇസ്ലാമബാദ്: സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പാക്കിസ്ഥാന്‍. ഒരു കള്ളം ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ലെന്നും നരേന്ദ്രമോദിയുടെ വാദം കള്ളവും അടിസ്ഥാന രഹിതമാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ പാക്കിസ്ഥാനെ ആദ്യം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചെന്നും അതിനു ശേഷമാണ് ഇന്ത്യന്‍ മാദ്ധ്യമങ്ങളെ അറിയിച്ചതെന്നും ഫോണെടുക്കാന്‍ പാക്കിസ്ഥാന് ഭയമായിരുന്നുമെന്നുമായിരുന്നു മോദി പറഞ്ഞത്. ലണ്ടനില്‍ ഭാരത് കി ബാത്ത്, സബ്‌കെ സാത്ത് പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

കൂടാതെ, കുല്‍ഭൂഷണ്‍ ജാദവിന്റെ അറസ്റ്റ് ഇന്ത്യ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നു കാണിക്കുന്നതായും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

Story by
Next Story
Read More >>