ഇന്ത്യയെ നിരീക്ഷിക്കാന്‍  470 കോടിയുടെ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയെ നിരിക്ഷിക്കാന്‍ വന്‍ ബഹികാരാശ പദ്ധതിയുമായി പാക്കിസ്ഥാന്‍. അടുത്ത് വര്‍ഷത്തെക്കുള്ള പാക്കിസ്ഥാന്‍ ബഹികാരാശ അപ്പര്‍...

ഇന്ത്യയെ നിരീക്ഷിക്കാന്‍  470 കോടിയുടെ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയെ നിരിക്ഷിക്കാന്‍ വന്‍ ബഹികാരാശ പദ്ധതിയുമായി പാക്കിസ്ഥാന്‍. അടുത്ത് വര്‍ഷത്തെക്കുള്ള പാക്കിസ്ഥാന്‍ ബഹികാരാശ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈഷന്റെ (സ്പാര്‍ക്കോ) 470 കോടിയുടെ ബജറ്റില്‍ 255 കോടിയും പുതിയ മൂന്ന് പദ്ധതികള്‍ക്കാണ്. നിലവില്‍ അമേരിക്കയുടെയും ഫാന്‍സിന്റെയും സാറ്റ്‌ലൈറ്റുകള്‍ ഉപയോഗിക്കുന്ന പാക്കിസ്ഥന്‍ ഈ മേഖലയില്‍ സ്വയം പര്യാപതതയാണ് ലക്ഷ്യമിടുന്നത്.

135 കോടി ചിലവ് വരുന്ന പാക്കിസ്ഥാന്‍ മള്‍ട്ടി മിഷന്‍ സാറ്റ്‌ലൈറ്റ്(പാക്‌സാറ്റ്) 100 കോടി ചിലവില്‍ കാറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന പാക്കിസ്ഥന്‍ സ്‌പേസ് സെന്റര്‍, 2 കോടി ചിലവ് വരുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ റിസേര്‍ച്ച് സെന്റര്‍ എന്നിവയാണ് പുതിയ മൂന്ന് പദ്ധതികള്‍. ബഹികാരാശ മേഖലയില്‍ ഇന്ത്യയുടെ വികസനവും പാക്കിസ്ഥാന്റെ പുതിയ പദ്ധതികള്‍ക്ക് കാരണമായിട്ടുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

2005 തൊട്ട് പാക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബഹിരാകാശ സാങ്കേതിക വിദ്യയുടെ അവബോധത്തിനായി സ്പാര്‍ക്കോ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Story by
Next Story
Read More >>