ഗര്‍ഭിണിയായ പാകിസ്താനി ഗായികയെ വെടിവച്ചുകൊന്നു

ഡല്‍ഹി: പാക്- സിന്ധ് പ്രവിശ്യയിലെ കാംഗ ഗ്രാമത്തില്‍ സ്റ്റേജ് പരിപാടിക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു. സാമിന സാമൂണാണ് (24) കൊല്ലപ്പട്ടത്....

ഗര്‍ഭിണിയായ പാകിസ്താനി ഗായികയെ വെടിവച്ചുകൊന്നു

ഡല്‍ഹി: പാക്- സിന്ധ് പ്രവിശ്യയിലെ കാംഗ ഗ്രാമത്തില്‍ സ്റ്റേജ് പരിപാടിക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു. സാമിന സാമൂണാണ് (24) കൊല്ലപ്പട്ടത്. ആറുമാസം ഗര്‍ഭിണിയായതിനാല്‍ ഇരുന്നാണ് സാമിന പാടിയിരുന്നത്. പരിപാടിക്കിടെ താരിഖ് അഹമ്മദ് ജതോയ് എന്നയാള്‍ സാമിനയോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം എഴുന്നേറ്റ് നിന്ന സാമിനയുടെ നെറ്റിയില്‍ ഇയാള്‍ വെടിവെക്കുകയായിരുന്നു. ജതോയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും പോലീസ് പിടിയിലായിട്ടുണ്ട്.

സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി സുഹൈല്‍ അന്‍വര്‍ സിയാല്‍ വിശദീകരണം തേടിയിട്ടുണ്ട്. ഒരു പാകിസ്താനി വാര്‍ത്താ പോര്‍ട്ടലില്‍ വന്ന കൊലപാതകത്തിന്റെ വീഡിയോ ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന് കേസെടുക്കണമെന്ന് സാമിനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.

Story by
Next Story
Read More >>