പാരീസില്‍ ഐഎസ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published On: 13 May 2018 3:45 AM GMT
പാരീസില്‍ ഐഎസ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പാരീസ്:സന്റൈന്‍ പാരീസില്‍ ആക്രമിയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.

പാരീസലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ സന്റൈന്‍ പാരീസ് നിരവധി റെസ്റ്ററന്റുകളും ബാറുകളും നിറഞ്ഞ രാത്രി വിനോദങ്ങളുടെ പ്രധാന കേന്ദ്രമാണ്. ആക്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അപലപിച്ചു. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top