പെട്രോളിയം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി കുവൈത്ത്

Published On: 2018-06-29 03:45:00.0
പെട്രോളിയം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പെട്രോളിയം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഒരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനില്‍ ജോലി ചെയുന്ന പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനം.

കുവൈത്ത് ഓയില്‍ ടാങ്കേഴ്സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്സ്പ്ലൊറേഷന്‍ കമ്പനി, കുവൈത്ത് ഓയില്‍ക്കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയ കമ്പനികളില്‍ നിന്നും പ്രവാസികളായ ജീവനക്കാരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുറയ്ക്കാനുള്ള നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്.

Top Stories
Share it
Top