ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മുഖ്തദാ സദര്‍ സഖ്യത്തിന് വിജയം

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയ നേതാവ് മുഖ്തദാ സദറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനു വിജയം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം ഔദ്യോഗികമായി...

ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മുഖ്തദാ സദര്‍ സഖ്യത്തിന് വിജയം

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയ നേതാവ് മുഖ്തദാ സദറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനു വിജയം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം ഔദ്യോഗികമായി പുറത്തുവിട്ടതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യം മുന്നാസ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതു കൊണ്ട് സദറിനു പ്രധാനമന്ത്രിയാകാനാകില്ല. എന്നാല്‍, അദ്ദേഹം സര്‍ക്കാരിനെ പിന്നില്‍നിന്നു നയിക്കും. സദറിന്റെ നേതൃത്വത്തിലുള്ള അല്‍ സാഇറൂന്‍ സഖ്യം 54 സീറ്റുകളാണ് സ്വന്തമാക്കിയത്. ഹാദി അല്‍ അമീരിയുടെ നേതൃത്വത്തിലുള്ള ഫതഹ് സഖ്യം 47 ഇടത്ത് വിജയിച്ചു.

അബാദിയുടെ നസ്ര് സഖ്യം 42 സീറ്റുമായി മൂന്നാം സ്ഥാനത്തായി. നേരത്തെ യുഎസ് സഖ്യസേനയുടെ കടന്നുക്കയറ്റത്തിനെതിരെ രണ്ടു തവണ അക്രമാസക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചാണ് മുഖ്തദാ സദര്‍ ഇറാഖ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. എന്നാല്‍, ഇറാന്‍ പിന്തുണയുള്ള എതിര്‍കക്ഷികളുടെ ഇടപെടല്‍മൂലം ഏതാനും വര്‍ഷങ്ങളായി അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു പിന്തളളപ്പെടുകയായിരുന്നു. നസ്ര്, ഫതഹ് വിഭാഗങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പ്രബലരാഷ്ട്രീയ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ അസംതൃപ്തിയാണു തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണു വിലയിരുത്തല്‍.

മുഖ്തദാ സദറിന്റെ ഇസ്തിഖാമാ പാര്‍ട്ടിയും മറ്റ് ആറോളം മതേതര മുന്നണികളും ചേര്‍ന്നാണ് അല്‍ സാഇറൂന്‍ മുന്നണി രൂപീകരിച്ചത്. ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്നണിയില്‍ അംഗമാണ്. യുഎസ് ആയാലും ഇറാനായാലും രാജ്യത്ത് ഏതുതരത്തിലുമുള്ള വിദേശ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് സഖ്യം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ തന്നെ സദര്‍ സഖ്യത്തെ ഇറാഖ് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഐഎസ് വിരുദ്ധ പോരാട്ടത്തിനിടെ രാജ്യത്ത് തകര്‍ന്നടിഞ്ഞ സ്‌കൂളുകളും ആശുപത്രികളും പുനസ്ഥാപിക്കുകയും ദരിദ്രജനങ്ങളെ സഹായിക്കുകയും ചെയ്യുമെന്നായിരുന്നു മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മൂന്നു മാസത്തിനകം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണു പ്രതീക്ഷ. ഐഎസിനെതിരേ ഇറാഖ് ഭരണകൂടം വിജയം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു മെയ് 12നു നടന്നത്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പുമാണിത്. ആകെ രേഖപ്പെടുത്തിയത് 44.52 ശതമാനം പോളിങ്ങാണ്്. 2003നു ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം 60-നു താഴെ ലഭിക്കുന്നത്.

Story by
Read More >>