ജെറുസലേമില്‍ അമേരിക്ക എംബസി തുറന്നു, പ്രക്ഷോഭത്തില്‍ 41 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: പലസ്തീനികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ അമേരിക്കന്‍ എംബസി തുറന്നു. ഇതിനെ തുടര്‍ന്ന് പലസ്തീനികളും ഇസ്രയേലി സൈന്യവും തമ്മിലുണ്ടായ...

ജെറുസലേമില്‍ അമേരിക്ക എംബസി തുറന്നു, പ്രക്ഷോഭത്തില്‍ 41 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: പലസ്തീനികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ അമേരിക്കന്‍ എംബസി തുറന്നു. ഇതിനെ തുടര്‍ന്ന് പലസ്തീനികളും ഇസ്രയേലി സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷമുണ്ടായി. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 41 പസതീനികള്‍ കൊല്ലപ്പെട്ടു. 2014ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.

ടെല്‍ അവീവിലയാരുന്ന അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ ജറുസലേം ഈസ്രേയലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുകയാണ്. നിലവില്‍ ജെറുസലേമിലുള്ള യുഎസ് കോണ്‍സുലേറ്റ് കെട്ടിടത്തില്‍ താല്‍കാലിക എംബസി ആരംഭിച്ച ശേഷം ഘട്ടങ്ങളായി മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം.

1993ലെ ഇസ്രയേല്‍ പാലസ്തീന്‍ സമാധാന ഉടമ്പടി പ്രകാരം ജെറുസലേമിന്റെ അവകാശം സംബന്ധിച്ച് ഭാവി ചര്‍ച്ചകളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. പക്ഷേ ഇസ്രയേല്‍ ജെറുസലേം അധിനിവേശം തുടര്‍ന്നു. 1967 മുതല്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഇസ്രയേല്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ജെറുസലേമിലുള്ള ആധിപത്യം വര്‍ധിപ്പിച്ചു.

Story by
Next Story
Read More >>