പുലിറ്റ്‌സര്‍ പുരസ്‌കാരം; മികച്ച ബ്രെയ്ക്കിങ് ന്യൂസ്, പ്രസ് ഡെമോക്രാറ്റിന്

വാഷിംഗ്ടണ്‍: 2018 ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സംഗീതം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളിലെ മികച്ച സംഭവാനകള്‍ക്ക് നല്‍കിവരുന്ന...

പുലിറ്റ്‌സര്‍ പുരസ്‌കാരം; മികച്ച ബ്രെയ്ക്കിങ് ന്യൂസ്, പ്രസ് ഡെമോക്രാറ്റിന്

വാഷിംഗ്ടണ്‍: 2018 ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സംഗീതം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളിലെ മികച്ച സംഭവാനകള്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണ് പുലിറ്റ്‌സര്‍. പൊതുജന സേവനാര്‍ത്ഥം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കുള്ള പുരസ്‌കാരം ന്യൂ യോര്‍ക്ക് ടൈംസ്, ദി ന്യൂയോര്‍ക്കര്‍ മാഗസിന്‍ എന്നിവ പങ്കിട്ടെടുത്തു. ഹോളിവുഡ്, രാഷ്ട്രീയം, മാധ്യമം, സിലിക്കണ്‍വാലി തുടങ്ങി വിവിധ മേഖലകളിലെ പുറംലോകം അറിയപ്പെടാതിരുന്ന ലൈംഗിക അരാജകത്വങ്ങള്‍ വെളിച്ചത്ത്് കൊണ്ട് വന്നതിനാണ് പുരസ്‌കാരം.

ഒക്ടോബറില്‍ കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടുതീ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രസ് ഡെമോക്രാറ്റ് മികച്ച ബ്രേക്കിംഗ് വാര്‍ത്തക്കുള്ള പുരസ്‌കാരത്തിന് അര്‍ഹത നേടി. രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ദി ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നി ദിനപത്രങ്ങള്‍ സ്വന്തമാക്കി. ട്രംപിന്റെ രഹസ്യനീക്കങ്ങള്‍ വെളിപ്പെടുത്തിയതിനാണ് പുരസ്‌കാരം. യു.എസ് സെനറ്റ് സ്ഥാനാര്‍ഥി റോയ് മൂറിനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം വാഷിംഗ്ടണ്‍ പോസ്റ്റ് സ്വന്തമാക്കി.

മികച്ച പത്രലേഖനത്തിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം സ്വതന്ത്ര പത്രപ്രവര്‍ത്തക റേച്ചല്‍ കാദ്സി ഗാന്‍സക്ക ലഭിച്ചു. ന്യൂയോര്‍ക്ക് മാഗസിനിലെ ജെറി സാള്‍ട്സ് മികച്ച നിരൂപകനായി തെരഞ്ഞെടുക്കപ്പെട്ടു. ഡെസ് മോയിന്‍സ് രജിസ്റ്ററിലെ ആന്‍ഡി ഡൊമിനിക്കിന് മികച്ച എഡിറ്റോറിയല്‍ ലേഖനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദി ഡെയ്ലി പ്രോഗ്രസിലെ റയാന്‍ കെല്ലി ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് അര്‍ഹനായി. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ റോയിറ്റേര്‍സിലെ ജീവനക്കാര്‍ക്ക് ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചു.

മികച്ച നോവലിനുള്ള പുരസ്‌കാരം ആന്‍ഡ്രൂ സീന്‍ ഗ്രീര്‍ (ലെസ്), നാടകത്തിനുള്ള പുരസ്‌കാരം മര്‍ടൈന മജോക് ( കോസ്റ്റ് ഓഫ് ലിവിംഗ്), കവിതക്കുളള പുരസ്‌കാരം ഫ്രാങ്ക് ബിഡാര്‍ട്ട് ( ഹാഫ് ലൈറ്റ്: കലക്ടഡ് പോയംസ് 1965-2016) എന്നിവര്‍ കരസ്ഥമാക്കി. മികച്ച സംഗീതശില്‍പത്തിനുള്ള പുരസ്‌കാരത്തിന് റാപ്പര്‍ കെന്‍ഡ്രിക്ക് ലാമറിന്റെ ഡാം എന്ന സംഗീത ആല്‍ബം തെരഞ്ഞടുക്കപ്പെട്ടു. തിങ്കളാഴ്ച കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡാനാ കെനഡിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.


Story by
Read More >>