ഫാന്‍ കാര്‍ഡുള്ളവര്‍ക്ക് വര്‍ഷാവസാനം വരെയും റഷ്യയില്‍ തങ്ങാം

Published On: 2018-07-16 06:30:00.0
ഫാന്‍ കാര്‍ഡുള്ളവര്‍ക്ക് വര്‍ഷാവസാനം വരെയും റഷ്യയില്‍ തങ്ങാം

വെബ്ഡസ്‌ക്: ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിനു പിന്നാലെ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയവര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഫാന്‍ ഐടി കാര്‍ഡുള്ള വിദേശ ആരാധകര്‍ക്ക് വിസയില്ലാതെ വർഷാവസാനം വരെ റഷ്യയില്‍ തങ്ങാന്‍ അനുമതി നല്‍കിയിയിരിക്കുകയാണ് റഷ്യ. കാര്‍ഡുള്ള വിദേശികള്‍ക്ക് ജുലൈ 25 വരെയാണ് റഷ്യയില്‍ തങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാലിപ്പോള്‍ കളി കാണാന്‍ പുറമെ നിന്നും എത്തിയവര്‍ക്ക് വിസയില്ലാതെ ഒന്നില്‍ കൂടുതല്‍ തവണ റഷ്യ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന് പുടിന്‍ പറഞ്ഞു.

Top Stories
Share it
Top