അമേരിക്കയുടെ സൈനികനീക്കത്തെ വിമര്‍ശിച്ച് റഷ്യ; സിറിയക്ക് വേണ്ടസഹായങ്ങള്‍ നല്‍കുമെന്ന് പുടിന്‍

മോസ്‌കോ: സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ കടുത്ത തീരുമാനമെടുത്ത് റഷ്യ. യുഎസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക്...

അമേരിക്കയുടെ സൈനികനീക്കത്തെ വിമര്‍ശിച്ച് റഷ്യ; സിറിയക്ക് വേണ്ടസഹായങ്ങള്‍ നല്‍കുമെന്ന് പുടിന്‍

മോസ്‌കോ: സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ കടുത്ത തീരുമാനമെടുത്ത് റഷ്യ. യുഎസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും റഷ്യ വ്യക്തമാക്കി. ഫാക്ട് ഫൈന്റിങ് മിഷന്‍ പ്രകാരം സിറിയയിലുള്ള രാസായുദ്ധങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയാണ് വേണ്ടതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന്‍ പറഞ്ഞു. അല്ലാതെ ആ രാജ്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ അതിനുമുതിരാതെ സൈനിക നടപടിയിലേക്കാണ് നീങ്ങിയത്. യുഎന്നിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാനുള്ള സാവകാശം ഈ രാജ്യങ്ങള്‍ കാണിക്കണമായിരുന്നു പുടിന്‍ പറഞ്ഞു. സിറിയക്കെതിരായ സൈനിക നടപടിയെ റഷ്യ അപലപിക്കുന്നു .തീവ്രവാദികള്‍ക്കെതിരായ സിറിയന്‍ സര്‍ക്കാരിന്റെ യുദ്ധത്തിന് സര്‍വ്വ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക സിറിയയെ തകര്‍ക്കുകയാണ്. നിരപരാധികളായ സിറിയന്‍ പൗരന്മാരാണ് ഇതുലൂടെ കഷ്ടത അനുഭവിക്കുന്നത്. അമേരിക്കയുടെ സൈനിക നീക്കം സ്ഥിതി വഷളാക്കുകയാണ് ചെയ്തത്.

Story by
Next Story
Read More >>