സൗദിയുടെ ഭീഷണി അന്താരാഷ്ട്ര നിയമലംഘനം - ഖത്തര്‍

Published On: 2018-06-05 10:00:00.0
സൗദിയുടെ ഭീഷണി അന്താരാഷ്ട്ര നിയമലംഘനം - ഖത്തര്‍

ദോഹ: സൗദി അറേബ്യയുടെ വ്യോമാക്രമണം ഭയന്ന് റഷ്യന്‍ നിര്‍മ്മിത എസ് -400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയെന്ന വാര്‍ത്ത ഖത്തര്‍ വിദേശകാര്യമന്ത്രി തളളി. ആയുധം വാങ്ങുന്നത് തങ്ങളുടെ 'പരമാധികാരം' ആണെന്ന് മന്ത്രി പറഞ്ഞു. സൗദിയുടെ ഭീഷണി ''അന്താരാഷ്ട്ര നിയമലംഘനമാണ്'' മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. '' സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള അധികാരം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. അതില്‍ മറ്റ് രാജ്യങ്ങള്‍ ഒന്നും ചെയ്യാനില്ലെ''ന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന് സൗദി രാജാവ് അയച്ച കത്തിലാണ് ദോഹയും റഷ്യയുമായുളള സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഫ്രാന്‍സിനോട് സൗദി ആവിശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Top Stories
Share it
Top