രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയായി പരിഗണിക്കുന്നെന്ന് റിപോര്‍ട്ട് 

Published On: 2018-04-23 09:30:00.0
രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയായി പരിഗണിക്കുന്നെന്ന് റിപോര്‍ട്ട് 

ലണ്ടന്‍: റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയായി പരിഗണിക്കുന്നതായി റിപോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷത്തോടെയ കാലാവധി അവസാനിക്കുന്ന മാര്‍ക്ക് കാര്‍നിക്കു പകരമായാണ് രഘുറാം രാജനെ പരിഗണിക്കുന്നത്. പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ബ്രിട്ടിഷ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ആരംഭിച്ചു കഴിഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു.

നിലവിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി കനേഡിയന്‍ പൗരനാണ്. അടുത്ത തവണയും ബ്രിട്ടിഷ് പൗരനല്ലാത്തയാളെ മേധാവിയാക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്നും ബ്രെക്‌സിറ്റിനായി ബ്രിട്ടന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ആഗോള സാമ്പത്തിക മേഖലയില്‍ ബ്രിട്ടന് സ്വാധീനുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ലേഖനത്തില്‍ പറയുന്നു.

Top Stories
Share it
Top