ആശുപത്രിയടക്കം അത്യാധുനിക സൗകര്യങ്ങൾ; രാജസ്ഥാനിൽ പശുക്കൾക്കായി ഉദ്യാനം

Published On: 29 July 2018 7:15 AM GMT
ആശുപത്രിയടക്കം അത്യാധുനിക സൗകര്യങ്ങൾ; രാജസ്ഥാനിൽ പശുക്കൾക്കായി ഉദ്യാനം

ജെയ്പൂർ: പശുക്കള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ രാജസ്ഥാനില്‍ ഉദ്യാനമൊരുക്കുന്നു. ഇത് സംബന്ധിച്ച് സ്വകാര്യ ട്രസ്റ്റുമായുള്ള ധാരണപത്രത്തില്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ ഒപ്പുവെച്ചു. ബിഖാനര്‍ ജില്ലയിലാണ് 220 ഹെക്ടറില്‍ 10,000 പശുക്കള്‍ക്കായി ഉദ്യാനമൊരുങ്ങുന്നത്.

2013ല്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കന്നുകാലി സംരക്ഷണത്തിനായി വളരെയധികം കാര്യങ്ങളാണ് നടപ്പാക്കുന്നത്. പശുക്കളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സംസ്ഥാത്ത് പ്രത്യേക വകുപ്പ് പ്രവര്‍ത്തനം നടത്തുകയും, സ്റ്റാമ്പ് നികുതിയില്‍ പത്ത് ശതമാനം സര്‍ച്ചാര്‍ജും സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്.

ബിഖാനീര്‍ ജില്ലയിലെ ഈ ഉദ്യാനം പൂര്‍ണമായും പശുക്കള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ഇടമാണ്. ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി ഇതിനുള്ള പ്രരംഭഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. വിശാലമായ മേച്ചില്‍ പുറങ്ങളും നല്ല കാലിത്തീറ്റയടക്കമുള്ള സൗകര്യങ്ങളും ആശുപത്രിയും ഉദ്യാനത്തിലുണ്ടാകും സ്വകാര്യ ട്രസ്റ്റിനായിരിക്കും ഇതിന്റെ ചുമതലയെന്നും വകുപ്പ് മന്ത്രി പറഞ്ഞു.

അതേസമയം പശു ഉദ്യാനം ക്രമേണ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് ചുമതലയുള്ള സോഹന്‍ലാല്‍ ബുലദേവിജി ഓജ ഗോശാല സമിതി അധികൃതര്‍ വ്യക്തമാക്കി.

Top Stories
Share it
Top