മണ്‍സൂണ്‍ മുന്നില്‍കണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കോളറ വാക്സിനേഷന്‍

Published On: 8 May 2018 4:15 AM GMT
മണ്‍സൂണ്‍ മുന്നില്‍കണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കോളറ വാക്സിനേഷന്‍

കോക്സ് ബസാര്‍: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ താമസിക്കുന്ന 7 ലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി കോളറ വാക്സിനേഷന്‍ പ്രചാരം ആരംഭിച്ചു. മഴക്കാലം മുന്നില്‍ കണ്ടാണ് രോഗപ്രതിരോധ പ്രചാര പ്രവര്‍ത്തനആരംഭിക്കുന്നതെന്ന്് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇത് രണ്ടാം തവണയാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കോളറ വാക്സിനേഷന്‍ നല്‍കുന്നത്. മുമ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി 9 ലക്ഷം കോളറ വാക്സിനുകളാണ് നല്‍കിയിരുന്നത്. ശുചീകരണ സംവിധാനവും മലിനജലവും മണ്‍സൂണ്‍ കാലഘച്ചട്ടത്തിലെ രോഗബാധ സാധ്യതയും കണക്കിലെടുത്ത് ഇവ തടയുന്നതിന്റെ ഭാഗമായി ആരോഗ്യമേഖല എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ബംഗ്ലാദേശിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ഭര്‍തന്‍ ജംഗ് റാണ പറഞ്ഞു.

യുനിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആഴ്ചതോറും നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ഉക്കിയ, തെക്നാഫ് സബ്ജില്ലകളില്‍ 245 മൊബൈല്‍ വാക്സിനേഷന്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ആദ്യത്തെ പ്രചാരണപരിപാടി മുതല്‍ കോളറ എന്ന മാരക വിപത്തിനെ തടയാന്‍ സാധിച്ചു.

എന്നാല്‍ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍ എന്നിവ ഭീതി പരത്തിയതോടെ പകര്‍ച്ചാവ്യാധി വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി. ഇനി ഇത്തരം സംഭവങ്ങള്‍ തടയാന്‍ വാക്സിനേഷന്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് യുനിസെഫ് പ്രതിനിധി എഡ്വേര്‍ഡ് ബെയ്ബെഡര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Top Stories
Share it
Top