ജെ.സി.പി.ഒ.എ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ പ്രത്യാഘാതങ്ങള്‍ നരിടേണ്ടി വരും: റൂഹാനി

ടെഹ്‌റാന്‍:2015ലെ ന്യൂക്ലിയാര്‍ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ നിരവധി പ്രത്യാഘാതങ്ങള്‍ നരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍...

ജെ.സി.പി.ഒ.എ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍  പ്രത്യാഘാതങ്ങള്‍ നരിടേണ്ടി വരും: റൂഹാനി

ടെഹ്‌റാന്‍:2015ലെ ന്യൂക്ലിയാര്‍ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ നിരവധി പ്രത്യാഘാതങ്ങള്‍ നരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.ഇറാനടക്കമുള്ള ആറ് രാജ്യങ്ങളുമായാണ് അമേരിക്ക കാരാറുണ്ടാക്കിയിരുന്നത്. പദ്ധതിയില്‍ പതറാതെ നില്‍ക്കാന്‍ ഇറാന്‍ ഗവണ്‍മെന്റിന് സാധിക്കും കരാറില്‍
ഉറപ്പു നല്‍കിയ കാര്യങ്ങളില്‍ നിന്നും അമേരിക്ക വ്യതിചലിക്കരുതെന്ന് വാര്‍ത്താ ചാനലല്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

കരാര്‍ പുതുക്കാന്‍ ട്രംപിനു മുന്നിലുള്ള അവസാന തിയതി മെയ് 12 ആണ്. ഈ സാഹചര്യത്തിലാണ് ഇറാന്റെ പ്രസ്താവന വരുന്നത്. ഇതൊരു മോശം കരാറണെന്നാണ് മുമ്പ് ട്രംപ് പറഞ്ഞിരുന്നത്.ജൊയ്ന്റ് കോംപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് നാമകരണം ചെയ്തിരുന്ന കരാര്‍ മുന്നോട്ട് പോകിലെന്നും അദ്ദേഹം സുചിപ്പിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമാന്വല്‍ മാക്രോണ്‍ കരാറിനെക്കുറിച്ച് പറഞ്ഞത് ട്രംപ് പുറത്ത് പോയാല്‍ തങ്ങള്‍ക്ക് മറ്റൊരു പ്ലാന്‍ ഇല്ല എന്നായിരുന്നു. പല ലോക നേതാക്കളും ട്രംപിനോട് കരാറില്‍ നിന്നും പുറത്ത് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Story by
Read More >>