പുടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു: പുടിനെതിരേ മല്‍സരിക്കും

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ രാഷ്ട്രീയഗുരുവിന്റെ മകളും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ സെനിയ സോബ്ചാക് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു....

പുടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു: പുടിനെതിരേ മല്‍സരിക്കും

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ രാഷ്ട്രീയഗുരുവിന്റെ മകളും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ സെനിയ സോബ്ചാക് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടി ഓഫ് ചെയ്ഞ്ചസ് എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി മോസ്‌കോയിലെ അഡ്രിനാലിന്‍ സ്‌റ്റേഡിയത്തില്‍ ആയിരക്കണക്കിനു അണികള്‍ പങ്കെടുത്ത റാലിയിലാണ് അവര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 18ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെതിരേ മത്സരിക്കുന്ന ഏഴ് സ്ഥാനാര്‍ഥികളില്‍ ഒരാളാണ് സോബ്ചാക്. കഴിഞ്ഞ മൂന്നു തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിന് ഇത് നാലാം ഊഴമാണ്.

റഷ്യന്‍ അധോസഭയയായ ഡ്യൂമയിലെ മുന്‍ അംഗവും പ്രതിപക്ഷനേതാവുമായ ദിമിത്രി ഗുഡ്‌കോവുമായി ചേര്‍ന്നാണ് സോബ്ചാക് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. നമുക്ക് ഒരു സാധാരണജീവിതമാണ് വേണ്ടതെന്നും നമ്മുടെ ഭാവി നശിപ്പിക്കാന്‍ നമ്മള്‍ ആരെയും ആരെയും അനുവദിക്കരുതെന്നും സോബ്ചാക് അണികളോടു പറഞ്ഞു. മുന്‍ പ്രതിപക്ഷനേതാവ് ബോറിസ് നെമസ്‌തോവിനെ കൊലപ്പെടുത്തിയത് ഭരണകൂടത്തിന്റെ ഭീകരതയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 1990നുശേഷം രാജ്യത്ത് സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയപ്രവര്‍ത്തരെയും സംബന്ധിച്ച ഹ്രസ്വ ചിത്രവും അവര്‍ പ്രദര്‍ശിപ്പിച്ചു.

സെന്റ് പീറ്റേര്‍സ് ബെര്‍ഗ് മുന്‍ മേയര്‍ അലാറ്റലി സോബ്ചാക്കിന്റെയും ഫെഡറേഷന്‍ കൗണ്‍സില്‍ മുന്‍ അംഗം ലിയുഡ്മില നരുസോവയുടെയും മകളാണ് സോബ്ചാക്. പുടിന്റെ രാഷ്ട്രീയ ജീവിത്തിന് അടിത്തറ പാകിയ വ്യക്തിയായാണ് അനാറ്റലിയെ കണക്കാക്കുന്നത്. പത്തുവര്‍ഷത്തോളം അദ്ദേഹത്തിന്റെ അനുയായി ആയാണ് പുടിന്‍ പ്രവര്‍ത്തിച്ചിരുന്നത്.

Story by
Read More >>