റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 18 മരണം

Published On: 2018-08-04 14:15:00.0
റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 18 മരണം

സൈബീരിയ: സൈബരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റുമാര്‍ ഉള്‍പടെ 18 പേര്‍ മരിച്ചു. സൈബീരിയയിലെ ക്രസ്നോയാര്‍ക്ക് മേഖലയില്‍ എംഐ 18 ഹെലികോപ്റ്ററാണ് അപകത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് ഹെലികോപ്റ്റര്‍ താഴേക്ക് പതിച്ച് അഗ്‌നിക്കിരയാകുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് അപകടമെന്ന് കരുതുന്നു. ഓയില്‍ പമ്പിലേക്ക് പോകുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ അപകടമുണ്ടാകുന്നത്. 97 യാത്രക്കാരും നാലു ജീവനക്കാരുമായി പോയ എയറോ മെക്സിക്കോ കൊമേഴ്സ്യല്‍ വിമാനം മെക്സിക്കന്‍ സംസ്ഥാനമായ ദുറാേങ്കായില്‍ വെച്ച് തകര്‍ന്നിരുന്നു. എന്നാല്‍ ജീവഹാനി ഉണ്ടായിരുന്നില്ല.

Top Stories
Share it
Top